Realme C61; പതിനായിരം രൂപയിൽ താഴെയുള്ള ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

0
132

റിയൽമിയുടെ ഏറ്റവും പുതിയ ഫോണായ Realme C61 ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പതിനായിരം രൂപയിൽ താഴെയായിരിക്കും ഫോണിൻ്റെ വിലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും, 4 ജിബി റാമും 128 ജിബി സ്റ്റോറേജും, 6 ജിബി റാമും 128 ജിബി സ്റ്റോറേജും എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ വരുന്ന ഫോണിന് മാർബിൾ ബ്ലാക്ക്, സഫാരി ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളുണ്ട്.

ആറ് ജിബി റാമാകുമ്പോള്‍ 500 രൂപ കൂടി കൂടും. 8999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഫോര്‍ ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8499 രൂപയാണ് വില വരിക.

എന്‍ട്രി ലെവലില്‍ വരുന്ന ഫോര്‍ ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7699 രൂപയാണ് വില വരിക. ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ആറ് ജിബി റാം മോഡലിന് 900 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. അതായത് 8099 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കും.