കൽക്കി 2898 എഡി; ഇതൊരു ഇന്ത്യൻ വിസ്മയമാണെന്നാണ് പ്രേക്ഷകർ

0
29

കൽക്കി 2898 എഡിയുടെ ആദ്യ ഷോകൾ അവസാനിച്ചതോടെ ചിത്രത്തിന് ലഭിച്ചത് മികച്ച പ്രതികരണങ്ങൾ. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നാ​ഗ് അശ്വിന്റെ സംവിധാന മികവിനും പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരുടെ പ്രകടനങ്ങൾക്കും പ്രേക്ഷകർ കയ്യടി നൽകുന്നു. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിൽ വില്ലനായാണ് കമൽഹാസൻ എത്തുന്നത്. ദുൽഖർ സൽമാൻ, എസ്എസ് രാജമൗലി, വിജയ് ദേവരകൊണ്ട തുടങ്ങിയവർ ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുന്നു. 600 കോടി രൂപ ബജറ്റിലൊരുക്കിയ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.

ഹോളിവുഡ് സൈറ്റൽ ചിത്രം എന്ന പതിവ് പല്ലവികൾക്ക് അപ്പുറം ഇതൊരു ഇന്ത്യൻ വിസ്മയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. മഹാഭാരത്തിൽ നിന്ന് ഇൻസ്പെയർ ചെയ്ത് നാ​ഗ് അശ്വൻ ഒരുക്കിയ വിസ്മയമാണ് കൽക്കി. മഹാഭാരത യുദ്ധം നടന്ന് ആറായിരം വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യയെയാണ് നാ​ഗ് അശ്വിൻ ഭാവനാത്മകമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

അശ്വത്ഥാത്മാവിന്റെ കഥയുമായി ബന്ധപ്പെട്ടാണ് ചിത്രം സഞ്ചരിക്കുന്നത്. കാശി, ശംഭാല, കോംപ്ലക്സ് എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് കഥ നടക്കുന്നത്. ടെക്നിക്കൽ ബ്രില്ല്യന്റുകൾ ഒരുക്കി വച്ച ചിത്രമാണ് കൽക്കി 2898 എഡി. തിരശീലയ്ക്ക് മുന്നിലും പിന്നിലും കൽക്കി ടീം സർപ്രൈസുകൾ ഒരുക്കിവച്ചിരിക്കുന്നു.

സന്തോഷ് നാരായണന്റെ പശ്ചാത്തല സം​ഗീതം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. ആഗോളതലത്തിലുള്ള ചിത്രങ്ങളോട് കിടപിടിക്കുന്ന ഒരു ചിത്രം ഇന്ത്യയിൽ നിന്ന് ഇറങ്ങിയിരിക്കുന്നുവെന്ന് നിസംശയം പറയാം.