സംസ്ഥാനത്ത് സ്വർണവിലyil വർദ്ധനവ്; ഗ്രാമിന് 60 രൂപ കൂടി

0
136

സംസ്ഥാനത്ത് ഇന്ന് സ്വർണവില 320 വർധിച്ചു. 52,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. ഗ്രാമിന് 60 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 6615 രൂപയാണ്. സ്വർണവില തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് വില ഉയർന്നു.

കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ് ഇടിഞ്ഞത്. ജൂൺ 20ന് 53120 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്.

അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.