ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ശിക്ഷായിളവിന് ശുപാർശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

0
63

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ശിക്ഷായിളവിന് ശുപാർശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ജോയിൻ്റ് സൂപ്രണ്ട് കെ. ശ്രീജിത്ത്, അസിസ്റ്റൻ്റ് സൂപ്രണ്ട് ഗ്രേഡ് ഒന്ന് ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോർട്ട് തയ്യാറാക്കി നൽകാനായിരുന്നു ആവശ്യം. ശിക്ഷായിളവ് തേടി ടി.പി കേസ് പ്രതികൾ ഒരുമാസം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആവശ്യം തള്ളിയിരുന്നു. ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് ജയിൽ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.