ഓം ബിർലയെ പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

0
130

ഓം ബിർല പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കർ. ശബ്ദവോട്ടോടെയാണ് ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ഓം ബിർലയെ സ്പീക്കറായി നാമനിർദേശം ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്‌സഭ പാസാക്കി.

പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി.സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പാർലമെന്ററി കാര്യമന്ത്രിയും ഓം ബിർലയെ അധ്യക്ഷ പദത്തിലേയ്ക്ക് ആനയിച്ചു.

ഒം ബിർലയുടെ അനുഭവ സമ്പത്ത് സഭയുടെ മികച്ച നടത്തിപ്പിന് ഗുണകരമാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അതേസമയം പ്രതിപക്ഷ ശബ്ദവും ലോകസഭയിൽ ഉയരാൻ അവസരം ലഭിക്കുമെന്ന് കരിതുന്നതായ് രാഹുൽ ഗാന്ധി പറഞ്ഞു.