ചാരക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ജാമ്യം

0
196

ചാരക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ജാമ്യം ലഭിച്ചതായി വിക്കിലീക്സ്. അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയതായും വിക്കിലീക്‌സ് അറിയിപ്പിൽ പറയുന്നു. അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് അസാൻജ് മോചിതനായത്.

ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ്. യുഎസ് സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാഞ്ജിന്റെ പേരിലുള്ള കുറ്റം. ഇത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് യു.എസിന്റെ ആരോപണം.