കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

0
132

കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘം തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ്.ദീപുവിൻ്റെ ഭാര്യ വെളിപ്പെടുത്തി. ആദ്യം 10 ​​ലക്ഷവും പിന്നീട് 50 ലക്ഷവുമാണ് ആവശ്യപ്പെട്ടതെന്ന് ദീപുവിൻ്റെ ഭാര്യ വെളിപ്പെടുത്തി.

പണം നൽകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന സംശയിക്കുന്നതായി ദീപുവിന്റെ ഭാര്യ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണയുണ്ടായിരുന്നതായി അവർ പറഞ്ഞു. കാറിന്റെ മുൻസീറ്റിൽ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്തെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കാറിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ദീപുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല. ദീപുവിന്റെ ഫോണും കാണാതായിട്ടുണ്ട്. കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കന്യാകുമാരി എസ്പി സുന്ദനവദനത്തിന്റെ നേതൃത്വത്തിലുള്ള ഏഴം​ഗ സംഘം കേസ് അന്വേഷിക്കുക. കേരള പൊലീസിന്റെ സഹായത്തോടെയാണ് തമിഴ്‌നാട് പൊലീസ് കേസ് അന്വേഷിക്കുന്നത്.