ചിക്കൻ ബിരിയാണിയിൽ ചിക്കൻ ലെഗ് ഇല്ല; വരൻ്റെയും വധുവിൻ്റെയും ബന്ധുക്കൾ തമ്മിൽ സംഘർഷം

0
164

ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന വിവാഹ സത്കാരത്തിൽ വിളമ്പിയ ചിക്കൻ ബിരിയാണിയിൽ ചിക്കൻ ലെഗ് ഇല്ലെന്ന് ആരോപിച്ച് സംഘർഷം. വരൻ്റെയും വധുവിൻ്റെയും ബന്ധുക്കൾ ഏറ്റുമുട്ടി.

നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്. ബന്ധുക്കള്‍ പരസ്പരം ആക്രോശിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം അര മണിക്കൂറോളം നീണ്ടുനിന്നു.

സംഘര്‍ഷം കനത്തതിന് പിന്നാലെ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കളെത്തി സംസാരിച്ചതിന് പിന്നാലെ വരന്‍ വിവാഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് വിവാഹം നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്തു.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ പോലീസിന് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം.