അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് പതിമൂന്നുകാരി മരിച്ചു

0
134

അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കണ്ണൂർ സ്വദേശി രാഗേഷ് ബാബുവിൻ്റെയും ധന്യ രാഘേഷിൻ്റെയും മകൾ ദക്ഷിണ (13) ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലവേദനയും ചർദ്ദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

സ്കൂളിൽനിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.