റഷ്യയിൽ ആരാധനാലയങ്ങള്‍ക്കും പോലീസ് എയ്ഡ് പോസ്റ്റുകള്‍ക്കും നേരെ വെടിവെപ്പ്; ഒമ്പത് പേർ മരിച്ചു

0
166

റഷ്യയിലെ ഡാഗെസ്താൻ പ്രവിശ്യയിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. ഡെർബൻ്റിലും മഖച്കലയിലുമാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു.

ആരാധനാലയങ്ങള്‍ക്കും പോലീസ് എയ്ഡ് പോസ്റ്റുകള്‍ക്കും നേരെയായിരുന്നു ആക്രമണം. മരിച്ചവരില്‍ പോലീസുകാരും ഒരു വൈദികനും പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡബര്‍ന്റിലെ ജൂത ദേവാലയം അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണം നടത്തിയത് ഒരു അന്താരാഷ്ട്ര ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണകാരികളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.