എസ്എഫ്ഐയെ പരിഹസിച്ചു എന്ന വാർത്ത വ്യാജമെന്ന് മന്ത്രി വി ശിവൻകുട്ടി

0
108

എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജവാർത്തക്കെതിരെ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു എംഎസ്എഫ് കരിങ്കൊടി സമരത്തെ കുറിച്ചുള്ള മന്ത്രിയുടെ മറുപടിയാണ് എസ്എഫ്ഐയെ പരിഹസിച്ചെന്ന വ്യാജവാർത്തയായി മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടിക്കെതിരെ കെഎസ്‌യു എംഎസ്എഫ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.

നിയമസഭയിലെ മീഡിയ റൂമിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നൽകിയത്. രണ്ട് ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയാണ് മന്ത്രി നൽകിയത്. എന്നിട്ടും വളച്ചൊടിച്ചായിരുന്നു എസ്എഫ്ഐ മന്ത്രി പരിഹസിച്ചു എന്ന തലക്കെട്ടിലെ മാധ്യമവാർത്തകൾ. ഇതിനെതിരെ നാണമില്ലേ മാധ്യമങ്ങളെ എന്ന തലക്കെട്ടിൽ പരിഹാസവുമായി മന്ത്രി ഫേസ് ബുക്കിൽ രംഗത്തെത്തി.

https://www.facebook.com/share/v/jNiP6K98SmsVNsCb/