ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ തൊഴിലാളികൾ; തിങ്കളാഴ്ച്ച പണിമുടക്കും

0
109

ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ തൊഴിലാളികൾ സമരത്തിലാണ്. തിങ്കളാഴ്ച്ച സംസ്ഥാനത്തെ എല്ലാ മിൽമ ഡയറികളും പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം. അടുത്ത ദിവസം അർധരാത്രി മുതലാണ് പണിമുടക്ക്. അഡീഷണൽ ലേബർ കമ്മീഷൻ നാളെ യൂണിയൻ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ധാരണയായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകും.

2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുന്നത്. പാൽ ശേഖരണവും വിതരണവും തടസപ്പെടും.

സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.