കെജിഎഫിൽ സ്വർണ ഖനനം പുനരാരംഭിക്കുന്നു

0
82

കർണാടകയിലെ കെജിഎഫിൽ (കോലാർ ഗോൾഡ് ഫീൽഡ്) സ്വർണ ഖനനം പുനരാരംഭിക്കുന്നു. ഇതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. കെജിഎഫിലെ 13 സ്വർണഖനികളിൽനിന്ന് പുറത്തെടുത്ത സ്വർണമടങ്ങിയ കൂറ്റൻ മൺകൂനകളിൽനിന്ന് ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് സ്വർണം വേർതിരിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കിയത്.

കേന്ദ്രസർക്കാരിനുകീഴിലുള്ള ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഈ ഖനികൾ. ഖനികളിൽനിന്ന് സ്വർണം വേർതിരിക്കാനുപയോഗിച്ച സയനൈഡ് കലർന്ന മണ്ണാണിത്.

13 ഖനികളിൽനിന്നായി 33 ദശലക്ഷം ടൺ മണ്ണുണ്ടെന്നാണ് കണക്ക്. ഒരു ടൺ മണ്ണിൽനിന്ന് ഒരുഗ്രാം സ്വർണം വേർതിരിച്ചെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2001 മാർച്ച് 31-നാണ് കെ.ജി.എഫിലെ സ്വർണഖനനം ഭാരത് ഗോൾഡ് മൈൻസ് അവസാനിപ്പിച്ചത്.