സിഎസ്ഐആർ-യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു

0
94

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഎസ്ഐആർ-യുജിസി നെറ്റ് പരീക്ഷയും മാറ്റിവച്ചു. ജൂൺ 25 മുതൽ 27 വരെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക് പ്രശ്‌നങ്ങളും കാരണമാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.