മലപ്പുറത്ത് മൂന്നംഗ സംഘം രാത്രി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

0
102

മലപ്പുറം വളാഞ്ചേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ഞായറാഴ്ച രാത്രി മൂന്നംഗസംഘം വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തെന്നാണ് പരാതി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ വളാഞ്ചേരി പോലീസ് കേസെടുത്തു.

ഞായറാഴ്ച ബന്ധുവീട്ടിലായിരുന്നു യുവതി. ഇവിടെ മൂന്നുപേര്‍ അതിക്രമിച്ചുകയറി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വളാഞ്ചേരി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു.

രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ട്.