ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 47 റൺസിൻ്റെ വിജയം

0
117
Barbados, Jun 20 (ANI): India's Kuldeep Yadav and teammates celebrate the dismissal of Afghanistan's Gulbadin Naib during their Super 8 Group 1 match of the ICC Mens T20 World Cup 2024, at Kensington Oval in Barbados on Thursday. (ANI Photo)

ടി20 ലോകകപ്പിൽ സൂപ്പർ എട്ടിൽ ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 47 റൺസിൻ്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 134 റൺസിന് പുറത്തായി.

ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു ഇന്ത്യയ്ക്ക്. മൂന്നാം ഓവറില്‍ തന്നെ 8 റൺസ് നേടിയ ക്യാപറ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഫസല്‍ഹഖ് ഫാറൂഖിക്ക് ആയിരുന്നു വിക്കറ്റ്.

പിന്നീട് വിരാട് കോലി – റിഷഭ് പന്ത് സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ റിഷഭ് പന്തും മടങ്ങി. റാഷിദിൻ്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയിരുന്നു.

ഒരു സിക്‌സ് മാത്രം നേടിയ കോലിയെ റാഷിദ് ഖാന്‍റെ പന്തില്‍ മുഹമ്മദ് നബി കയ്യിലൊതുക്കി. ഇതോടെ മൂന്നിന് 62 എന്ന നിലയിലായി ഇന്ത്യയുടെ സ്കോർ.

പിന്നാലെ വന്ന ശിവം ദുബെ 10 റൺസ് മാത്രമാണ് നേടിയത്. ഫിഫ്റ്റി നേടിയ സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 52 റൺസാണ് സൂര്യകുമാർ നേടിയത്. 32 റൺസ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക പ്രകടനം കാഴിചവെച്ചു.

അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക്കുമായി ചേർന്ന് 60 റണ്‍സ് ചേര്‍ത്താണ് സൂര്യ മടങ്ങിയത്. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിംഗ്‌സ്.

നവീന്‍ ഉള്‍ ഹഖിൻ്റെ പന്തില്‍ അസ്മതുള്ള ഒമര്‍സായിയുടെ ക്യാച്ചിൽ ഹാർദിക് പാണ്ഡ്യയും പുറത്തായി. പിന്നാലെ 7 റൺസ് നേടിയ രവീന്ദ്ര ജഡേജയേയും ഔട്ടായി.12 റൺസ് നേടിയ അക്‌സര്‍ പട്ടേല്‍ അവസാന പന്തിൽ റണ്ണൗട്ടായി. രണ്ട് റൺസ് നേടിയ അര്‍ഷ്ദീപ് സിംഗ് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം മുതലേ വിക്കറ്റ് നഷ്ടമായിരുന്നു. 4 ഓവർ പിന്നിട്ടപ്പോഴേക്കും 3 വിക്കറ്റുകളാണ് നഷ്ടമായത്. 8 പന്തിൽ 11 റൺ

സ് നേടി റഹാമാനുള്ള ഗുർബാസ് പുറത്തായി. 11 ബാളിൽ 8 റൺസ് നേടിയ ഇബ്രാഹീം സദ്രാൻ്റെയായിരുന്നു രണ്ടാം വിക്കറ്റ്. 4 ഓവർ പിന്നിട്ട് അഫ്ഗാനിസ്ഥാൻ 23 റൺസ് നേടി നിൽക്കുമ്പോഴാണ് 4 ബോളുകൾ മാത്രം നേരിട്ട ഹസ്രത്തുള്ള സസായ്
പുറത്താകുന്നത്. 20 പന്തിൽ 26 റൺസ് നേടിയ അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്രാനിസ്ഥാൻ്റെ ടോപ് സ്കോറർ

ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ച ന്യൂയോർക്ക് പിച്ചില്‍ നിന്ന് ഏറെ വ്യത്യാസമുള്ള ബാർബഡോസയിലെ പിച്ചിലാണ് ഇന്ന് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ബോളർമാരുടെ മികവില്‍ ആയിരുന്നു മത്സരങ്ങള്‍ ജയിച്ചത്. അഫ്ഗാനിസ്ഥാനും അവരുടെ ബൗളിംഗ് മികവുകൊണ്ടാണ് സൂപ്പർ 8 ലേക്ക് എത്തിയത്.

ഇന്ത്യ: വിരാട് കോലി, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, ഹസ്രത്തുള്ള സസായ്, ഗുല്‍ബാദിന്‍ നെയ്ബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, നവീന്‍-ഉല്‍-ഹഖ്, ഫസല്‍ ഹഖ് ഫാറൂഖി.