കോപ്പ അമേരിക്ക; ഇന്ത്യയിൽ ലൈവ് ടെലികാസ്റ്റ് ഇല്ല, കാരണം അറിയാം

0
222

കോപ്പ അമേരിക്ക ഫുട്‌ബോളിൽ ഏറെ ആരാധകരുള്ള അർജൻ്റീനയും ബ്രസീലും കളിക്കുമ്പോൾ ഇന്ത്യയിൽ ടെലിവിഷനിൽ ലൈവ് ടെലികാസ്റ്റ് ഇല്ല. ചാനലുകൾ ഇന്ത്യയിൽ സംപ്രേക്ഷണം ഏറ്റെടുത്തില്ല. മത്സരങ്ങൾ രാവിലെ നടക്കുന്നതും ബ്രസീലും അർജൻ്റീനയും ഒഴികെയുള്ള മറ്റ് ടീമുകൾക്ക് ആരാധകരില്ലാത്തതുമാണ് ചാനലുകൾ പിൻവാങ്ങാൻ കാരണം. ജൂൺ 21 മുതൽ ജൂലൈ 15 വരെയാണ് ടൂർണമെൻ്റ്.

അതേ സമയം ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെ കീഴടക്കി. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്.

ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സിപ്പടയുടെ മുന്നേറ്റം. മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ നിരവധി അവസരങ്ങളാണ് തുലച്ചത്.