അബുദാബി-കോഴിക്കോട് വിമാനത്തിൽ യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

0
214

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. അബുദാബി-കോഴിക്കോട് വിമാനത്തിൽ യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല.

ഇന്ന് രാവിലെ എയർ അറേബ്യ വിമാനം അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴായിരുന്നു സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ പുറത്തേക്കുള്ള വാതിലുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു.

സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. കൂടാതെ എക്‌സിറ്റ് ഡോറുകൾ തുറന്ന രണ്ടുപേരെയും തടഞ്ഞു. സംഭവത്തിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.