ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

0
44

ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ലഭിച്ച വിവരത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുകയും ഏറ്റുമുട്ടലിൽ ഭീകരരെ വധിക്കുകയുമായിരുന്നു.

തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും എന്നാല്‍ ഇത് പിടിച്ചെടുത്തിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒരു പോലീസ് ഉദ്യോഗസ്ഥനും കരസേനാ ജവാനുമാണ് തീവ്രവാദികളുടെ വെടിവെപ്പില്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റത്.