യൂറോ കപ്പിൽ റൊണാൾഡോയ്ക്കും പെപെയ്ക്കും റെക്കോർഡ്

0
109

യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിൽ പോർച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെപെയും റെക്കോർഡ് ഗോളുകൾ നേടി. ഏറ്റവും കൂടുതൽ യൂറോ കപ്പ് ടൂർണമെൻ്റുകൾ കളിച്ചതിൻ്റെ റെക്കോർഡ് സ്വന്തമാക്കി റൊണാൾഡോ. അഞ്ച് യൂറോ കളിച്ച സ്‌പെയിനിൻ്റെ എകെർ കാസിയസിനെ മറികടന്നാണ് റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്. 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളിൽ റൊണാൾഡോ കളിച്ചിട്ടുണ്ട്. താരത്തിൻ്റെ ആറാമത്തെ ടൂർണമെൻ്റ് കൂടിയാണ് 2024.

യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് താരത്തിന്റെ നേട്ടം. ഒമ്പത് ഗോളുകളുമായി മുൻ ഫ്രഞ്ച് താരം മിഷേൽ പ്ലാറ്റിനിയാണ് രണ്ടാമത്. ഏഴു ഗോളുകളുമായി ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മാനും ഇംഗ്ലണ്ടിന്റെ അലൻ ഷിയററും മൂന്നാമതുണ്ട്.

അതേസമയം യൂറോ കപ്പിൽ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പോർച്ചുഗൽ ഡിഫൻഡർ പെപ്പെ സ്വന്തമാക്കിയത്. 40 വർഷവും 86 ദിവസവും പ്രായമുള്ളപ്പോൾ 2016-ൽ ബെൽജിയത്തിനെതിരേ കളിക്കാനിറങ്ങിയ ഹംഗറിയുടെ ഗാബോർ കിറാലിയുടെ പേരിലായിരുന്ന റെക്കോഡാണ് പെപ്പെ പഴങ്കഥയാക്കിയത്. 41 വർഷവും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് പെപ്പെ മത്സരത്തിനിറങ്ങിയിരിക്കുന്നത്.