തൃശൂരിൽ ബിജെപി വാർഡ് മെമ്പറെ കാപ്പ ചുമത്തി നാടുകടത്തി

0
133

തൃശൂർ പടിയൂർ പഞ്ചായത്ത് ബിജെപി അംഗത്തിനെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീജിത്ത് മണ്ണായിയെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.

ബിജെപി അംഗമായ ശ്രീജിത്ത് ഈ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഹെൽത്ത് സെന്ററിൽ കേറി വനിത ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ്. മുന്പും ഇയാൾക്കെതിരെ വധശ്രമ കേസുകൾ നിലവിലുള്ള സാഹചര്യത്തിലാണ് റൂറൽ എസ് പി നവനീത് ശർമയുടെ നിർദേശ പ്രകാരം ഇൻസ്‌പെക്ടർ ജസ്റ്റിൻ പി പി ഇയാൾക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഡിഐജി അജിത ബീഗം ആണ് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസകാലത്തേക്കാണ് ശ്രീജിത്തിനെ കാപ്പ ചുമത്തി നാടുകടത്തിയിരിക്കുന്നത്.