ട്രാസ്‌ക്രൈബ് ഓപ്ഷന്‍; ഇനി വാട്ട്‌സ്ആപ്പിലെ വോയ്‌സ് സന്ദേശങ്ങൾ ടെക്‌സ്റ്റ് ആക്കി മാറ്റാം

0
119

ദൈർഘ്യമേറിയ സന്ദേശങ്ങൾ ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് വാട്ട്‌സ്ആപ്പിലെ വോയ്‌സ് സന്ദേശങ്ങൾ വളരെ ഉപയോഗപ്രദമാണ്. നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യാം. എന്നാൽ സന്ദേശങ്ങൾ സ്വീകരിക്കുന്നയാൾ സമാനമായ മറ്റൊരു പ്രശ്നം നേരിടുന്നുണ്ടാകാം. വാട്ട്‌സ്ആപ്പ് വോയ്‌സ് സന്ദേശങ്ങൾ ഉച്ചഭാഷിണിയിലൂടെയോ റിസീവർ വഴിയോ കേൾക്കാൻ അനുയോജ്യമായ അവസ്ഥയിലായിരിക്കണമെന്നില്ല അദ്ദേഹം. സന്ദേശങ്ങള്‍ വായിക്കുകയാവും എളുപ്പം.

വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ട്രാസ്‌ക്രൈബ് ഓപ്ഷന്‍ അതിന് വേണ്ടിയുള്ളത്. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും. ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക.

വാട്‌സാപ്പിന്റെ 2.24.7.8 ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇതുവഴി വാട്‌സാപ്പിലെത്തും. ശേഷം വാട്‌സാപ്പില്‍ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാന്‍സ്‌ക്രൈബ് ചെയ്യാനാവും.

ഫോണില്‍ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക എന്നാണ് വിവരം.അതിനാല്‍ സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാനായി പുറത്തുള്ള സെര്‍വറുകളിലേക്ക് അയക്കില്ല. ശബ്ദ സന്ദേശങ്ങളുടെ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.