ജനതാദൾ (എസ്) പേര് ഒഴിവാക്കി; പുതിയ പാർട്ടി രൂപീകരിക്കാൻ ജെഡിഎസ് സംസ്ഥാന ഘടകം

0
94

ജനതാദൾ എസ് എന്ന പേര് ഒഴിവാക്കാൻ തീരുമാനം. പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുമെന്നും അതിൽ കേരള ഘടകം ലയിപ്പിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു. ദേശീയ പാർട്ടി നിലപാട് ജെഡിഎസ് കേരള ഘടകകക്ഷി തള്ളിയതിനെ തുടർന്നാണ് തീരുമാനം.

ദേശീയ ഘടകവുമായി കേരള ഘടകത്തിന് ബന്ധമില്ല. സാങ്കേതികമായി പേരിൽ മാത്രമാണ് ബന്ധം. പേര് ഉപേക്ഷിക്കുന്നതോടെ ആ ബന്ധവും ഇല്ലാതാകും. ആർ ജെ ഡി ലേക്ക് ലയിക്കുന്നത് ആലോചനയിലില്ല. പുതിയ പാർട്ടി പ്രഖ്യാപനം നിയമപരമായ പരിശോധനകൾക്ക് ശേഷമേ ഉണ്ടാകൂ എന്നും മാത്യു ടി തോമസ് അറിയിച്ചു.