പാഠപുസ്തകത്തിൽ നിന്ന് ബാബറി മസ്ജിദ് ഒഴിവാക്കി എൻസിഇആർടി

0
45

എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ബാബറി മസ്ജിദ് ഒഴിവാക്കി, പകരം ശ്രീരാമൻ്റെ ജന്മസ്ഥലത്ത് നിർമ്മിച്ച ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ മാത്രം. എൻസിഇആർടി പുറത്തിറക്കിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണ് പരാമർശം. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠപുസ്തകത്തിൽ.

കല്യാൺ സിംഗിന് എതിരായ സുപ്രിം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

നേരത്തെ ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നീക്കം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്.