മണിപ്പൂർ സെക്രട്ടേറിയറ്റിൽ തീപിടിത്തം

0
92

മണിപ്പൂർ സെക്രട്ടേറിയറ്റിൽ തീപിടിത്തം. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് ആദ്യം തീപിടിത്തമുണ്ടായത്.

മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് കെട്ടിടമെന്ന് പോലീസ് പറഞ്ഞു. നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു, എന്താണ് തീപിടിത്തത്തിന് കാരണമെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.