സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറയും; മഴ മുന്നറിയിപ്പുകളില്ല

0
82

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലും കാലാവസ്ഥ മോശമായതിനാലും കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന നിരോധനം തുടരും.

കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.