ഉക്രൈൻ യുദ്ധത്തിൽ റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

0
201

റഷ്യ-യുക്രൈൻ സംഘർഷത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യ റിക്രൂട്ട് ചെയ്ത ഇന്ത്യൻ പൗരനാണ് കൊല്ലപ്പെട്ടത്. റഷ്യൻ സൈന്യത്തിനൊപ്പമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി റഷ്യൻ അധികൃതരുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈനിക സഹായികള്‍ എന്ന പേരിലാണ് ഇന്ത്യയില്‍ നിന്ന് യുവാക്കളെ റഷ്യ റിക്രൂട്ട് ചെയ്തത്.

മതിയായ പരിശീലനം പോലും നല്‍കാതെ ആയുധങ്ങളുമായി സംഘര്‍ഷ മേഖലയിലേക്ക് അയച്ചതിനെ തുടര്‍ന്ന് കുടുങ്ങി പോയ ഈ യുവാക്കളുടെ ബന്ധുക്കള്‍ ഇവരെ സംഘര്‍ഷ ഭൂമിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.