വിവാഹത്തിന് പണം നൽകിയില്ല; പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
105

ഇടുക്കി മാങ്കുളത്ത് വിവാഹത്തിന് പണം നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ ബിബൻ അറസ്റ്റിലായി. വിവാഹത്തിന് പണം നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകിട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.