കൊറിയൻ അതിർത്തിയിൽ കൂടുതൽ സംഘർഷം; മുന്നറിയിപ്പ് വെടിയുതിർത്ത് ദക്ഷിണ കൊറിയ

0
165

മുന്നറിയിപ്പ് വെടിയുതിർത്ത് ദക്ഷിണ കൊറിയൻ സൈന്യം. മാലിന്യ ബലൂണുകൾക്കും ഉച്ചഭാഷിണി പ്രശ്നങ്ങൾക്കും ശേഷം കൊറിയൻ അതിർത്തിയിൽ കൂടുതൽ സംഘർഷം. ഞായറാഴ്ച ഉത്തരകൊറിയൻ സൈനികർ അതിർത്തി കടന്നതിനെത്തുടർന്നാണ് ദക്ഷിണ കൊറിയൻ സൈന്യം മുന്നറിയിപ്പ് വെടിയുതിർത്തത്.

ഇരുകൊറിയകൾക്കുമിടയിലെ നിയന്ത്രണരേഖ സൈനികർ ലംഘിച്ചതിനാലാണ് വെടിയുതിർത്തതെന്ന് ദക്ഷിണകൊറിയൻ സൈനികമേധാവി ലീ സങ് ജൂൻ അറിയിച്ചു. പട്ടാളക്കാരുടെ െെകയിൽ നിർമാണസാമഗ്രികളും ആയുധങ്ങളുമുണ്ടായിരുന്നെന്നും പറഞ്ഞു. വെടിമുഴക്കിയതോടെ അവർ തിരികെപ്പോയെന്നും സംശയിക്കത്തക്ക നീക്കമുണ്ടായിട്ടില്ലെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി.

ഉത്തരകൊറിയ തുടർച്ചയായി മാലിന്യംനിറച്ച ബലൂൺ അയക്കുന്നതിൽ പ്രതിഷേധിച്ച് 2018-ലെ സമാധാനക്കരാർ ദക്ഷിണകൊറിയ റദ്ദാക്കിയിരുന്നു.