പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് വ്യാജമാണെന്ന് യുവതി; സത്യവാങ്മൂലം നൽകി

0
124

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ ഭർത്താവിനെതിരായ കേസ് വ്യാജമാണെന്ന് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കഴിഞ്ഞ മാസം 29നാണ് സത്യവാങ്മൂലം നൽകിയത്.

തിരുവനന്തപുരത്ത് വച്ചാണ് യുവതി സത്യവാങ്മൂലത്തിൽ ഒപ്പിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. കേസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും കേസ് റദ്ദാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

ഗാര്‍ഹികപീഡനക്കേസില്‍ മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞദിവസം പരാതിക്കാരി പുറത്തുവിട്ടിരുന്നു. പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞ കാര്യങ്ങളില്‍ കുറ്റബോധം തോന്നുന്നുവെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികള്‍ക്കും തെളിവുണ്ടെന്നും കുറ്റപത്രം ഉടന്‍ കോടതിയില്‍ നല്‍കുമെന്നും പന്തീരാങ്കാവ് പോലീസ് അറിയിച്ചു. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാനാണ് കാത്തിരിക്കുന്നത് പോലീസ് വ്യക്തമാക്കി.