അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു

0
66

അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. ബിനീഷ്, ഭാര്യ അനു, മകൻ ജെസ്മിൻ, മകൾ ജോസ്ന എന്നിവരാണ് മരിച്ചത്. പുലർച്ചെയാണ് സംഭവം. രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്. നാലുപേരും ഒരു മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

തീപിടുത്തത്തിന് കാരണം കണ്ടെത്തിവരുന്നതേയുള്ളൂ. എന്നിരുന്നാലും ജാതിക്ക ഉണക്കാൻ ഉപയോഗിച്ചിരുന്ന ഡ്രയറിൽ നിന്നും തീ പടർന്നതായി സംശയിക്കപ്പെടുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചത്. വീടുമുഴുവൻ തീപടർന്ന നിലയിലായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.