സൗദിയിൽ മാസപ്പിറവി കണ്ടു; ജൂൺ 16ന് ഗൾഫിൽ ബലിപെരുന്നാൾ

0
174

സൗദിയിൽ മാസപ്പിറവി കണ്ടു. ജൂൺ 16ന് ഗൾഫിൽ ബലിപെരുന്നാൾ. നാളെ ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ഈ മാസം 15നാണ് അറഫ സമ്മേളനം. ഈ മാസം 17നാണ് ഒമാനിൽ ബലിപെരുന്നാൾ.

മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിൽ ഇന്ന് ദുൽഖഅദ് 29 ആയിരുന്നു.

അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.