ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാൻ പോയ നാലാം ക്ലാസുകാരെ തിരിച്ചു കൊണ്ടുവന്ന് ഓട്ടോഡ്രൈവർ

0
92

കാർട്ടൂൺ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാൻ പോയ നാലാം ക്ലാസുകാരെ മാതാപിതാക്കളുടെ അടുത്തേക്ക് കൊണ്ടുവന്ന് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്‌കൂൾ വിട്ടതിന് ശേഷമാണ് രണ്ട് സുഹൃത്തുക്കളും നടക്കാൻ പോയത്.

ഒരു പ്രൈവറ്റ് ബസിൽ കയറി രണ്ടു പേരും കറങ്ങി അവസാനം ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശ് തീർന്നു. അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഇരുവരും കോക്കാടൻ ജെയ്സന്റെ ഓട്ടോറിക്ഷയിൽ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നായി ജെയ്സൺ.

എന്നാൽ കുട്ടികൾക്ക് തീരെ സ്ഥലപരിചയമില്ലാത്തതും പെരുമാറ്റത്തിലെ പന്തികേടും കണ്ടപ്പോൾ ജെയ്സണ് സംശയമായി. സ്കൂൾ ഐ.ഡി. കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം പറഞ്ഞു.

തുടർന്ന് ജെയ്സൺ തന്നെ കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചു. ഈ സമയം കുട്ടികളെ കാണാതെ രക്ഷിതാക്കൾ സ്കൂളിലെത്തിയിരുന്നു.