തലസ്ഥാനത്ത് വൻ രാഷ്ട്രീയ നീക്കങ്ങൾ; എൻഡിഎ സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ഇന്ത്യൻ സഖ്യം

0
127

തലസ്ഥാനത്ത് വൻ രാഷ്ട്രീയ നീക്കങ്ങൾ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നിർണായക ശക്തികളായി മാറിയ എൻഡിഎ സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ഇന്ത്യൻ സഖ്യം. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെയും ഇന്ത്യൻ സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

നിതീഷിനെയും നായിഡുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് എത്തിക്കാൻ സഖ്യത്തിന്റെ തലമുതിർന്ന നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന വാഗ്ദാനമാണ് നായിഡുവിനെ ഒപ്പംകൂട്ടാൻ ഇന്ത്യാ സഖ്യം മുന്നോട്ടുവെച്ചിരിക്കുന്ന ഓഫർ എന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ചന്ദ്രബാബു നായിഡുവിനെയും നിതിഷ് കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഫോണിൽ ബന്ധപ്പെട്ടുവെന്നും വാർത്തകൾ എത്തുന്നുണ്ട്. ഫലപ്രഖ്യാപനം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ, 296 സീറ്റുകളിലാണ് എൻ.ഡി.എ. മുന്നേറുന്നത്. 228 സീറ്റുകളിൽ ഇന്ത്യസഖ്യവും 19 മണ്ഡലങ്ങളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.