സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
168

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വിലയിൽ ആശ്വാസകരമായ വാർത്തകളാണ് പ്രചരിക്കുന്നത്. ജൂണിൻ്റെ തുടക്കത്തിലാണ് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത ലഭിച്ചത്. ശനിയാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ നിരക്കുകളിൽ മാറ്റമില്ലാതെ തുടർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് 52,880 രൂപ നിരക്കിൽ വ്യാപാരം നടക്കും. ഒരു ഗ്രാം സ്വർണത്തിന് 6610 രൂപയാണ് ഇന്നത്തെ നിരക്ക്.

55,000 തൊട്ട സ്വർണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്കും ഇതൊരു അവസരമാണ്. സ്വർണം വിൽക്കാനുള്ളവർക്ക് അൽപ്പം കൂടി കാത്തിരിക്കാം. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വർണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവിലയാണ് ഈ മാസം രണ്ടാം തീയതി മുതൽ വീണ്ടും ഉയരാൻ തുടങ്ങിയത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.

കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.

ജൂണിലെ സ്വർണവില (പവൻ)

ജൂൺ 1: 53,200

ജൂൺ 2: 53,200

മെയിലെ സ്വർണവില (പവൻ)

മെയ് 1: 52,440

മെയ് 2: 53,000

മെയ് 3: 52,600