സഞ്ജു ടെച്ചിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

0
182

കാറിനുള്ളിൽ നീന്തൽക്കുളം ഉണ്ടാക്കിയ യൂട്യൂബർ സഞ്ജു ടെച്ചിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. എംവിഡിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസിൻ്റെ വിശദാംശങ്ങൾ ആർടിഒ നാളെ കോടതിക്ക് കൈമാറും..

വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എൻഫോഴ്സ്മെൻ്റ് ആർടിഒ തീരുമാനിച്ചിരുന്നു. വാഹനത്തിൻറെ ഡ്രൈവർ ഡ്രൈവർ സൂര്യനാരായണൻറെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത്തരം വ്ലോ​ഗർമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എംവിഡിയോട് നിർദേശിച്ചു. സഞ്ജു ടെക്കി അടക്കം 3 പേർക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം ശിക്ഷയായി നൽകിയിരുന്നു.

ആവേശം സിനിമാ സ്റ്റൈലിലാണ് യൂട്യൂബറും സംഘവും സഫാരി കാറിൽ സ്വിമ്മിങ് പൂൾ സജ്ജീകരിച്ചത്. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കുകയായിരിന്നു. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു.