ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ

0
124

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ. തൊടുപുഴ-പുളിയൻ മല റോഡിൽ യാത്ര അനുവദിക്കില്ലെന്ന് കലക്ടർ അറിയിച്ചു. തൊടുപുഴയിൽ വെള്ളിയാമറ്റം വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലയോര മേഖലകളിൽ പലയിടത്തും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി.

തൊടുപുഴ മൂലമറ്റത്ത് തോടുകൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. തൊടുപുഴ പുലിയൻമല റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ​ഗതാ​ഗതം തടസ്സപ്പെട്ടു. ഗതാ​ഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അ​ഗ്നിരക്ഷാസേനയുടെ നേതൃത്വതിൽ പുരോ​ഗമിക്കുകയാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.