വിപിഎൻ ഐബിഇ അവാർഡുകൾ ഗോകുലം ഗോപാലന്

0
55

സിനിമ, ബിസിനസ്സ്, മാധ്യമ മേഖലകളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനായി മണപ്പുറം ഫിനാൻസും പെഗാസസ് ഗ്രൂപ്പും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള വിപിഎൻ ഐബിഇ അവാർഡുകൾക്ക് ബാലചന്ദ്രമേനോൻ (സിനിമ), ജോണി ലൂക്കോസ് (മാധ്യമം), ഗോകുലം ഗോപാലൻ (ബിസിനസ്) എന്നിവരും സാമൂഹിക പ്രതിബദ്ധരായ ബിസിനസ്സുകാർക്കുള്ള പതിനഞ്ചാമത് എം.ബി.എ അവാർഡിന് സൺറൈസ് ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഹാഫീസ് റെഹ്‌മാനും അർഹനായി.

സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ, കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ, ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ജ്യൂൺ 9 നു ഞായറാഴ്ച വൈകിട്ട് 6 ന് കൊച്ചി ലെമെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പെഗാസസ് ചെയർമാൻ അജിത് രവി അറിയിച്ചു.