ശശി തരൂരിൻ്റെ ജീവനക്കാരനെ സ്വർണക്കടത്തിയതിന് കസ്റ്റംസ് അറസ്റ്റ് ചെയ്തു

0
612

ശശി തരൂരിൻ്റെ ജീവനക്കാരനെ സ്വർണക്കടത്തിയതിന് കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടെയാണ് തരൂരിൻ്റെ ജീവനക്കാരനായ ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ടുപേർ പിടിയിലായത്. 500 ഗ്രാം സ്വർണമാണ് പിടികൂടിയത്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂർ എംപി പ്രതികരിച്ചു.

വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് കസ്റ്റംസ് അറിയിച്ചു. എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചത്.

വിവരമറിഞ്ഞത് ഞെട്ടലോടെയാണെന്നും 72കാരനായ ഇദ്ദേഹത്തെ വിരമിച്ച ശേഷവും അനുകമ്പയുടെ പുറത്ത് തന്റെ സ്റ്റാഫില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നെന്നും തരൂര്‍ എക്‌സിലൂടെ പ്രതികരിച്ചു.