ഇടിമിന്നലിൽ കോഴിക്കോട് ഏഴ് പേർക്ക് പരിക്കേറ്റു

0
118

ഇടിമിന്നലിൽ കോഴിക്കോട് ഏഴ് പേർക്ക് പരിക്കേറ്റു. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റവരിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാൾക്ക് 17 വയസാണ് പ്രായം.

ഇതിനിടെ ലോറിയുടെ മുകളിൽ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീണു.

ചാപ്പയിൽ സ്വദേശികളായ മനാഫ്, സുബൈർ, അനിൽ അഷ്റ്ഫ് , സലീം, അബദുൾ ലത്തിഫ് ജംഷീർ എന്നിവരാണ് മിന്നലേറ്റ് താഴെ വീണത്.