പത്മശ്രീ പുരസ്‌കാരം സ്വാമി മുനിനാരായണ പ്രസാദിന് കൈമാറി

0
157

നാരായണ ഗുരുകുലം പ്രസിഡൻ്റ് ഗുരു മുനിനാരായണ പ്രസാദിന് പത്മശ്രീ പുരസ്കാരം ചീഫ് സെക്രട്ടറി ഡോ.വി.വേണു കൈമാറി. വർക്കല നാരായണ ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു.

നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനവും വിവർത്തനവുമുൾപ്പെടെ 126ഓളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 100 മലയാളവും 26 ഇംഗ്ലീഷും കൃതികൾ ഇതിലുൾപ്പെടും. ഉപനിഷത്തുകളുടെയും ഭഗവദ് ഗീതയുടെയും സ്വതന്ത്ര വ്യാഖ്യാനങ്ങളും മുനിനാരായണ പ്രസാദിന്റേതായുണ്ട്.

സൗന്ദര്യലഹരിയുടെ വിവർത്തനത്തിന് 2015ലും 2018ൽ ആത്മയാനം എന്ന ആത്മകഥക്കും കേരള സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാരായണ ഗുരുകുലത്തിൽ നടന്ന പുരസ്‌കാര ദാന ചടങ്ങിൽ സന്യാസിമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.