സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവ ഇസ്രയേലിൻ്റെ ഭീഷണി മറികടന്ന് പലസ്തീനെ ഒരു രാഷ്ട്രമായി ചൊവ്വാഴ്ച അംഗീകരിച്ചു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെയും സംയുക്ത നടപടി. എന്നാൽ ഈ നീക്കം ഗാസയിലെ യുദ്ധത്തെ ഉടൻ ബാധിക്കില്ലെന്ന് ഇസ്രായേൽ പറഞ്ഞു.
പലസ്തീനെ അംഗീകരിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ മൂന്നുരാജ്യങ്ങളിലെയും സ്ഥാനപതിമാരെ ഇസ്രയേൽ തിരിച്ചുവിളിച്ചിരുന്നു.