സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി

0
643

സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. നടിയുടെ പരാതിയെ തുടർന്ന് സംവിധായകനെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നൽകി.

ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതു നെടുമ്പാശേരിയിലെ ഹോട്ടലിലായതിനാൽ പരാതി നെടുമ്പാശേരി പൊലീസിനു കൈമാറി. പരാതിക്കാരി സുഹൃത്താണെന്നും സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണു പരാതിക്കു കാരണമെന്നും ഒമർ ലുലു പ്രതികരിച്ചു.