പെരിയാർ നദിയിൽ വീണ്ടും മത്സ്യങ്ങൾ ചത്തു പൊങ്ങി

0
174

പെരിയാർ നദിയിൽ വീണ്ടും മത്സ്യങ്ങൾ ചത്തു പൊങ്ങി. ചൂർണിക്കര ഇടമൂല പാലത്തിന് സമീപം മത്സ്യങ്ങൾ ചത്തുപൊങ്ങി. രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മത്സ്യങ്ങൾ ചത്തുകിടക്കുന്നത് കണ്ടത്. കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. പുഴയിലെ വെള്ളത്തിന് നിറം മാറി രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പറയുന്നു. രാസ മലിനീകരണം മൂലമാണോ മത്സ്യം ചത്തതെന്ന് പരിശോധനയിൽ വ്യക്തമാകും.

ചിത്രപ്പുഴയിലും പെരിയാറിലും വ്യാപകമായാണ് മീനുകൾ കഴി‍ഞ്ഞ ദിവസങ്ങളിൽ ചത്തുപൊങ്ങിയത്. മത്സ്യക്കുരുതിയിൽ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കുഫോസിൻ്റെയും മലനീകരണ നിയന്ത്രണ ബോർഡിൻ്റെയും കണ്ടെത്തെലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജില്ലകളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി.

അതേസമയം മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം കലർന്നതല്ല എന്ന കണ്ടെത്തൽ ആവർത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.നദിയിൽ മാലിന്യം ഒഴുക്കിയ എ കെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ കമ്പനികൾക്ക് നോട്ടീസ് നൽകും.