ബാറുടമകളുടെ പണപ്പിരിവ് വിവാദം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ട്

0
179

ബാറുടമകളുടെ പണപ്പിരിവ് വിവാദം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ട്. പണം പിരിക്കാനുള്ള നീക്കത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ബാറുടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിൻറെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് വസ്തുത വിരുദ്ധമായ കാര്യങ്ങൾ ബാറുടമയുടെ ശബ്ദരേഖയിലൂടെ എക്സൈസ് വകുപ്പിനെതിരെ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു പരാതി. ശബ്ദരേഖക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് കൈമാറിയത്. അന്വേഷണ സംഘത്തെയും അന്വേഷണ രീതിയും എഡിജിപി തീരുമാനിക്കും.

പുതിയ മദ്യനയത്തിൽ ഇളവിലായി പണം പിരിച്ച് നൽകണമെന്നാണ് ബാർ ഉടമയായ അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. ആരോപണത്തെ ബാർ ഉടമകളുടെ സംഘടന പ്രസിഡൻറ് തള്ളി നേരത്തെ രംഗത്ത് വന്നിരുന്നു. ബാറുകളുടെ കാര്യത്തിൽ കർശന നിലപാട് സർക്കാർ സ്വീകരിക്കുന്നതിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടെന്നും ഇപ്പോൾ പുറത്തുവന്ന ശക്ത രേഖയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മന്ത്രി എം ബി രാജേഷും വ്യക്തമാക്കിയിരുന്നു. ഇതിൽ പിന്നാലെയാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകുന്നത്. ബാറുടമയായ അനിമോന്റെ ശബ്ദരേഖ, അതിലേക്ക് നയിച്ച കാര്യങ്ങൾ എല്ലാം ക്രൈംബ്രാഞ്ച് നടത്തുന്ന സമഗ്ര അന്വേഷണ പരിധിയിൽ വരും.