നെടുമ്പാശേരി അവയവക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
152

നെടുമ്പാശേരി അവയവക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയും എടത്തല സ്വദേശി സാബിത്ത് നാസറിൻ്റെ സുഹൃത്തുമായ സജിത്താണ് അറസ്റ്റിലായത്. സാബിത്തും സജിത്തും തമ്മിൽ നിരവധി സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എടത്തല സ്വദേശി സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിരവധിതവണ സാബിത്ത് നാസറുമായി പണമിടപാട് നടത്തിയതായി കണ്ടെത്തി.

ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാബിത്തിന്റെ കേരളത്തിലെ സഹായിയാണ് സജിത്തിനെ വിലയിരുത്തലാണ് പൊലീസ്. അവയവ കടത്ത് സംഘവുമായി ഇയാൾക്ക് നേരിട്ട് പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.

കൊച്ചി സ്വദേശിയായ മധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ നിലവിൽ ഇറാനിലാണെന്നാണ് വിവരം.
പിടിയിലായ സാബിത്തിനെ പോലെ പ്രധാനിയാണ് മധുവന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. സംഘത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണ സം​ഘം.