മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം ജന്മദിനം

0
98

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം ജന്മദിനം. കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന പിണറായിയിൽ തന്നെയാണ് പിണറായി വിജയനും ജനിച്ചത്. ആ സമരചരിത്രമാണ് പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റ് പോരാളിയെ നയിക്കുന്നത്.

ചെത്തുതൊഴിലാളി കുടുംബത്തിൽ ജനിച്ച് നെയ്ത്തുകാരനായി വളർന്ന പിണറായി തൊഴിലാളിവർഗ നായകനായി മാറിയത് തൊഴിലാളികളുടെ ജീവിതവും വേദനയും ആഴത്തിൽ മനസ്സിലാക്കിയതുകൊണ്ടാണ്. ആധുനിക കേരളം രൂപപ്പെട്ട ആറു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പോരാട്ട ജീവിതമാണത്.

പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി തലസ്ഥാന ജില്ലയിൽ ഉണ്ടാവും. മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും ആഘോഷങ്ങൾ ഒന്നുമില്ല. മന്ത്രിസഭായോഗമാണ് ഇന്നത്തെ പ്രധാന പരിപാടി. ചില പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ടുവർഷം പൂർത്തിയാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.