കൊൽക്കത്തയിൽ കൊലചെയ്യപ്പെട്ട ബംഗ്ലാദേശ് എംപി ഹണിട്രാപ്പില്‍ പെട്ടിട്ടുണ്ടെന്ന് വിവരം

0
97

ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനറിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്ന യുവതി ഷീലാഷ്തി റഹ്മാൻ്റെ പിന്നാലെ പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ്, യുഎസ് പൗരനായ അക്തരുസമാൻ ഷഹീൻ്റെ സുഹൃത്താണ് ഷീലാക്ഷിയെന്ന് ധാക്ക പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ചികിത്സാ ആവശ്യാര്‍ഥമാണ് എം.പി കൊല്‍ക്കത്തയിലെത്തിയതെന്നാണ് പറയുന്നതെങ്കിലും എം.പിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പോലീസ് പറയുന്നത്.

കശാപ്പുകാരനെ വെച്ച് കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് പ്രതിഫലമായി നല്‍കപ്പെട്ടതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

എം.പി ഹണിട്രാപ്പില്‍ പെട്ടിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇതിനിടെയാണ് ഷീലാഷ്ടി റഹ്‌മാന്റെ പങ്കുകൂടി അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ട എം.പി ഒരു വനിതയുമായി എത്തുന്നത് വ്യക്തമായിട്ടുണ്ട്. ഈ ദൃശ്യത്തിലുള്ളത് ഷീലാഷ്ടിയെന്നാണ് അന്വേഷണ സംഘം കരുതന്നത്. ഇവരെ ധാക്ക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

എം.പിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവേന്നും അധികൃതര്‍ വ്യക്തമാക്കി. എളുപ്പത്തില്‍ ദ്രവിക്കുന്നത് ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി വിതറിയതെന്നും പോലീസ് പറയുന്നു

ബംഗ്ലാദേശ് ദേശീയപാര്‍ട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അന്‍വാറുള്‍ അസിം. ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അന്‍വാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വാടകകൊലയാളികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.