വിഴിഞ്ഞം മുള്ളൂർ ശാന്തകുമാരി വധക്കേസ് പ്രതികൾക്ക് വധശിക്ഷ

0
97

വിഴിഞ്ഞം മുള്ളൂർ ശാന്തകുമാരി വധക്കേസ് പ്രതികൾക്ക് വധശിക്ഷ. ശാന്തകുമാരിയെ കൊലപ്പെടുത്തി സ്വർണം കവർന്ന ശേഷം മൃതദേഹം ഒളിപ്പിച്ച കേസിലെ മൂന്ന് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചു.

2022ലാണ് ശാന്തകുമാരി കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ റഫീക്ക ബീവി, മകൻ ഷഫീഖ്, സഹായി അൽ അമീൻ എന്നിവർക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2022 ജനുവരി 14നാണ് 71കാരിയായ ശാന്തകുമാരിയെ പ്രതികൾ കൊലപ്പെടുത്തിയത്.

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ശാന്തകുമാരിയുടെ മൃതദേഹം വീടിന്റെ മച്ചില്‍ ഒളിപ്പിക്കുകയായിരുന്നു. മുല്ലൂരില്‍ ശാന്തകുമാരിയുടെ അയല്‍വാസികളായിരുന്നു പ്രതികള്‍. വാടക വീടൊഴിയുന്നതിന് മുമ്പായിരുന്നു കൊലപാതകം. ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതേ സംഘം 2020ല്‍ പതിനാലുകാരിയെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടരുകയാണ്.