കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ. ഐപിഎൽ 2024 ലെ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 160 റൺസിൻ്റെ വിജയലക്ഷ്യം. ഹൈദരാബാദ് 19.3 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
വലിയ തകര്‍ച്ചയെ നേരിട്ട ഹൈദരാബാദിനെ താങ്ങിനിര്‍ത്തിയത് 55 റണ്‍സോടെ അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ ത്രിപാഠിയായിരുന്നു. അവസാന ഓവറുകളില്‍ പിടിച്ചുനിന്ന് 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ഹൈദരാബാദിനെ ഭേദപ്പെട്ട് സ്‌കോറിലെത്തിച്ചു.
ഈ ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നേടിയ സ്റ്റാര്‍ക്ക് ഈ മത്സരത്തില്‍ ആകെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് സ്വന്തമാക്കി കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. ഒരു ഘട്ടത്തില്‍ 126ന് 9 എന്ന നിലയില്‍ വീണ ഹൈദരാബാദിനെ 159ല്‍ എത്തിച്ചത് അവസാന ഓവറിലെ പാറ്റ് കമിന്‍സിന്റെ ബാറ്റിംഗാണ്.
മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തന്നെ ആഞ്ഞടിച്ച കൊല്‍ക്കത്ത രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം നേടിയത്. സുനില്‍ നരേന്റേയും ഓപ്പണറായി എത്തിയ ഗുര്‍ബാസിന്റേയും വിക്കറ്റുകള്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. കൊല്‍ക്കത്തയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വെങ്കിടേഷ് അയ്യരും അര്‍ദ്ധ സെഞ്ച്വറി നേടി. തോല്‍വി പിണഞ്ഞെങ്കിലും നാളെ നടക്കുന്ന മത്സരത്തിലൂടെ ഫൈനലിലെത്താനുള്ള സാധ്യതകള്‍ ഹൈദരാബാദിനുണ്ട്.